പക്ഷെ പൂക്കളെവിടെ. കാലം തെറ്റി കനക്കുന്ന മഴയും അന്യം നിന്ന നാടന്‍ പൂക്കളും. പൂ വിളികളും ഓണപ്പാട്ടുകളുമായി തേടിവരേണ്ടകുഞ്ഞുങ്ങള്‍ വിഡ്ഡിപ്പെട്ടിക്കു മുന്‍പില്‍ മതിമറന്നിരിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ പൂക്കുന്നത് എന്നചോദ്യത്തിനുത്തരം പറയാന്‍ മാവേലി മന്നന്‍ തന്നെ വിഷമിക്കും.
പൂക്കളമിടമമെങ്കില്‍ അച്ഛന്‍ അങ്ങാടീന്ന് വരുമ്പോള്‍ രണ്ട് പാക്ക് പൂ കൂടി വാങ്ങിക്കോളൂ. സ്റ്റാന്റിനടുത്തകടയില്‍ രണ്ട് പാക്ക് പൂ വാങ്ങുമ്പോള്‍ ഒരു ബെന്‍ടെന്‍ ഗയിം ഫ്രീ ഉണ്ട് എന്ന് വിളിച്ചു പറയുന്ന മക്കള്‍. കഴിഞ്ഞു പോയഓണങ്ങളെ മനസ്സില്‍ വ്യാമോഹിച്ച് ... ഒടുവില്‍ യാന്ത്രികമായി പൂക്കടയിലെത്തി. ഒരുഗ്രന്‍ പൂക്കളവും മനസ്സില്‍ താലോലിച്ച്
ഓരോ മലയാളിയും ഗൃഹാതുരമായ ഓര്‍മകളിലേക്ക് മടങ്ങിപ്പോകുന്ന കാലം... ഗതകാലസ്മരണകളുടെ തുടികൊട്ടിപ്പാട്ടുമായ് മലയാളമനസ്സില്‍ മാവേലി എഴുന്നള്ളുന്ന കാലം. തുമ്പയും, തുളസിയും, മുക്കുറ്റിയും കണ്ണാന്തളിയും പൂവിടുന്ന മലയാളത്തിന്റെ വസന്തകാലം. കൃഷിയെ ഒരു സംസ്കാരമായിക്കണ്ടിരുന്ന ഒരു ജനതയുടെ സമൃദ്ധിയുടെ പത്തായപ്പുരകള്‍ നിറഞ്ഞിരുന്നകാലം.
മലയാളിയുടെ മനസ്സില്‍നിന്നും എന്നേ ആ ഓണക്കാലം നഷ്ടപ്പെട്ടു ! മാമലകള്‍ക്കപ്പുറത്തുനിന്ന് മുക്കുറ്റിയും തുമ്പയും കൂടി എത്തുന്ന കാലം വിദൂരമല്ല. ആഘോഷങ്ങള്‍ക്കു വേണ്ടിയുള്ള ആഘോഷങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന മലയാളമണ്ണിന്‍ മക്കള്‍..... ഒാണമെന്തെന്നറിയാന്‍ വിദേശയാത്ര നടത്തേണ്ട കാലവും ഉടനെ എത്തും
No comments:
Post a Comment