മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്.
ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം.
അക്കാലത്ത് കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു.മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.
സമൃദ്ധിയുടെയും.ഐശ്വര്യത്തിന്റെയും നാളുകള്‍.
മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി.
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം കൊണ്ട് ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു.
മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു.
മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി.
ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി.
അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു
എന്നാണ് മലയാളികളുടെ മനസ്സിലുള്ള വിശ്വാസം.
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.


എന്റെ മുറ്റത്തെ പൂക്കളം കാണാനിന്ന് മാവേലി മന്നന്‍ വരുമോ? തെങ്ങോലയില്‍ മെടഞ്ഞെടുത്ത പൂവട്ടികളുമായി കതിരണിഞ്ഞുനില്‍ക്കുന്ന പാടവരമ്പുകളിലൂടെ ഓണപ്പാട്ടുകളും പാടി പൂവറുത്തിരുന്ന ആ നല്ല കാലം പുതു തലമുറയ്കെങ്ങിനെ വിശദീകരിക്കും.
വട്ടം വട്ടം കയറിട്ട്
കയറാലഞ്ചു മടക്കിട്ട്
ഓരില മൂവില പൂവറുത്ത്
അങ്ങേത്തല ഇങ്ങേത്തല ഓടിനടന്ന്
പൂവായ പൂവൊക്കെ മറ്റു പിള്ളേരറുത്ത സങ്കടങ്ങളുമായി
പാടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അന്യം നിന്നു പോയി.
No comments:
Post a Comment